എന്റെ പേര് രാംകുമാർ. ഞാൻ തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ ജഗതി വാർഡിൽ താമസിക്കുന്ന വ്യക്തിയാണ്. ജഗതി വഴി കടന്നു പോകുന്ന ഡിപിഐ, ആകാശവാണി വഴി ഹിന്ദി പ്രചാര സഭയുടെ മുന്നിൽ കൂടി വഴുതക്കാട് പോകുന്ന ബസ്സുകളെ സംബന്ധിച്ചുള്ള പൊതു താല്പര്യ വിഷയമാണ് താങ്കളെ അറിയിക്കുന്നത്.
മുകളിൽ പറഞ്ഞിരിക്കുന്ന പ്രദേശങ്ങളിലൂടെ വഴുതക്കാട് ജംഗ്ഷൻ നവീകരണം നടക്കുന്നത് വരെ ബസ് സർവീസ് ഉണ്ടായിരുന്നു. എന്നാൽ നവീകരണം പൂർത്തിയായതിനു ശേഷവും ഈ ഭാഗത്തു കൂടി ബസ് സർവീസ് നടത്തുന്നില്ല. ഇത് കാരണം പ്രധാന ബുദ്ധിമുട്ട് ഉണ്ടാകുന്നത് തിരുവനന്തപുരം ജില്ലയിലെ തന്നെ പ്രധാന രണ്ട് വിദ്യാലയങ്ങളായ ഗവണ്മെന്റ് കോട്ടൺ ഹിൽ ഗേൾസ് സ്കൂളിലെയും, കാർമൽ സ്കൂളിലെയും സാധാരണക്കാരായ വിദ്യാർത്ഥികൾക്കാണ്. ഈ പ്രദേശത്തത് ഗതാഗതം നിരോധിക്കുന്നതിന് മുമ്പ് വരെ കുട്ടികൾക്ക് ഹിന്ദി പ്രചാര സഭയോട് ചേർന്നുള്ള ഇട റോഡിൽ കൂടി അപകടം ഉണ്ടാകാതെ സ്കൂളിൽ എത്തി ചേരുവാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഗതാഗതം ഡിപിഐ അനിരുദ്ധൻ റോഡ് വഴി വിമൺസ് കോളേജിൻറെ മുൻവശം വഴി ആക്കിയതിനാൽ വിദ്യാർഥിനികൾക്ക് രണ്ട് ട്രാഫിക് പോയിന്റുകൾ നടന്നു വന്നു റോഡ് മുറിച്ചു കടന്നെ ഇപ്പോൾ സ്കൂളിൽ പോകുവാൻ സാധിക്കുന്നുള്ളൂ. ഇത് കുട്ടികൾക്ക് സ്കൂളിൽ എത്തിപെടുന്നതിനും സമയ താമസ്സം ഉണ്ടാകുന്നതിനോടൊപ്പം അപകട സാധ്യതയും വളരെ കൂടുതലാണ്.
ആയതിനാൽ മുകളിൽ പറഞ്ഞിരിക്കുന്ന വിഷയം പരിശോധിച്ചു ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രിയപ്പെട്ട @Jagathy_Ward
തിരുവനന്തപുരത്തെ ജഗതി-വഴുതക്കാട് ജംഗ്ഷനിലേക്കുള്ള ബസ് സർവീസ് റോഡ് നവീകരണത്തിന് ശേഷവും പുനഃസ്ഥാപിച്ചിട്ടില്ല, ഇത് ഗവൺമെന്റ് കോട്ടൺ ഹിൽ ഗേൾസ് സ്കൂളിലെയും കാർമൽ ഗേൾസ് സ്കൂളിലെയും വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താൻ രണ്ട് ട്രാഫിക് പോയിന്റുകൾ കടക്കേണ്ടിവരുന്നതിന് അസൗകര്യവും കാലതാമസവും ഉണ്ടാക്കുന്നു. ദയവായി:
റൂട്ട് സംബന്ധിച്ച അന്വേഷണങ്ങൾക്ക്, ഉടനടി പരിഹാരത്തിനായി കേരള ഗതാഗത വകുപ്പിനെ (18005994011) വിളിക്കുക. 04712463799 അല്ലെങ്കിൽ 9447071021.) ബന്ധപ്പെടുക.
സേവനം പുനഃസ്ഥാപിക്കാൻ നിങ്ങളുടെ വാർഡ് കൗൺസിലറെ ബന്ധപ്പെടുക. ഇപ്പോഴും നിങ്ങൾക്ക് തൃപ്തിയില്ലെങ്കിൽ, സംസ്ഥാന ഗതാഗത പോർട്ടലിൽ പരാതി നൽകുകയോ ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയോ ചെയ്യുക.
ഇനിയും സഹായം ആവശ്യമുണ്ടെങ്കിൽ, ഞങ്ങൾക്ക് മറുപടി നൽകുക.