Ksrtc ജീവനക്കാരുടെ മോശം പെരുമാറ്റം

ബഹുമാനപ്പെട്ട കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ അധികൃതർ മുമ്പാകെ അറിയിക്കുന്ന പരാതി.
സർ,
എന്റെ പേര് സുജീഷ്ണൻ, ഞാനും എന്റെ അമ്മയും(58), ഭാര്യയും(31), മകനും(8), മകളും (11),സഹോദരിയുടെ മകളും (12) 28/03/2025 ന് രാത്രി 8.30pm വയനാട് ജില്ലയിലെ മേപ്പാടി എന്ന സ്ഥലത്തു നിന്നും കല്പറ്റയിലേക്ക് പോവുന്നതിനായി മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ നിന്നും കല്പറ്റയിലേക്ക് സ്ഥിരമായി പോവുന്ന ബസ്സിന് വേണ്ടി കാപ്പംകൊല്ലി എന്ന സ്ഥലത്ത് കാത്തിരിക്കുകയായിരുന്നു. എന്നാൽ സാദാരണ വരുന്ന ബസ്സ് അന്നേ ദിവസം വന്നില്ല. എന്ത് കൊണ്ടാണ് സ്ഥിരമായി വരുന്ന ബസ്സ് വരാത്തത് എന്ന് അന്വേഷിക്കുന്നതിനായി കൂടെയുള്ള മൂന്ന് കുട്ടികളുമായി ഞാൻ സാദാരണ ബസ്സ് കയറുന്ന സ്ഥലത്തു നിന്നും ഒരു നൂറ് മീറ്റർ മാറിയുള്ള സ്ഥാപനത്തിലേക്ക് പോയി. ഈ സമയം തൃശൂർ നിന്നും കല്പറ്റയിലേക്ക് വരുന്ന KL15 A1514 നമ്പർ ബസ്സ് അത് വഴി വരുകയും ഞാൻ കുട്ടികളുമായി അതിൽ കയറുകയും ചെയ്തു. ബസ്സിൽ കയറിയ ഉടൻ തന്നെ വിംസ് - കല്പറ്റ ബസ്സ് തകരാർ ആണെന്നും ആ ബസ്സിന്റെ റൂട്ട് കൂടി KL15 A1514 തൃശൂർ -കല്പറ്റ ബസ്സ് എടുത്തിരിക്കുകയാണെന്നും ഈ ബസ്സിലെ കണ്ടക്ടർ പറയുന്നുണ്ടായിരുന്നു. ഉടനെ ഞാൻ ഡ്രൈവറോട് നൂറ് മീറ്റർ മാറി എന്റെ അമ്മയും, ഭാര്യയും നിക്കുന്നുണ്ട് അവരെ ഒന്ന് കയറ്റണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പെട്ടന്ന് ദേഷ്യപ്പെടുകയും നിങ്ങൾക്ക് തോന്നുന്നിടത് നിർത്താനും, കയറാനും ഉള്ള ബസ്സ് അല്ല ഇതെന്ന് പറഞ്ഞു എന്നോട് കയർത്തു സംസാരിച്ചു. എന്റെ അമ്മയെയും ഭാര്യയെയും രാത്രി ആ സമയത്ത് അവിടെ നിർത്താൻ പറ്റാത്തതിനാലും ഈ കുട്ടികളെ കൊണ്ട് എനിക്ക് ഇറങ്ങാൻ പറ്റത്തതിനാലും ഞാൻ അദ്ദേഹത്തോട് യാചിക്കുന്ന രീതിയിൽ പറഞ്ഞപ്പോൾ അയാൾ മറ്റ് ആളുകൾ കേൾക്കെ ഉച്ചതിലും വളരെ മോശമായും സംസാരിച്ചു കൊണ്ട് നിർത്തുകയും അവരെ കയറ്റുകയും ചെയ്തു. അവർ വാഹനത്തിൽ കയറിയ ശേഷം ഞാൻ ഡ്രൈവറോട് പറഞ്ഞു; “സാർ അവർ സ്ത്രീകൾ ആയത് കൊണ്ട് ആണ് അവിടെ നിർത്താൻ പറഞ്ഞെതെന്നും, സാദാരണ വരുന്ന ബസ് ആണെങ്കിൽ അവിടെ നിർത്തുമെന്നും പറഞ്ഞു”, അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു നിങ്ങളുടെ ഇഷ്ടപ്രകാരം ഓടുന്ന ബസ് അല്ലെ ഇത് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അങ്ങനെ ഒരു രാത്രി സമയങ്ങളിൽ സ്ത്രീകൾ കൈ കാണിച്ചാൽ നിർത്താൻ താങ്കൾക്ക് നിർത്താൻ സാധിക്കില്ലെങ്കിൽ എനിക്ക് ഒരു പേപ്പറിൽ എഴുതി തരാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം നീ എന്നെ പഠിപ്പിക്കാൻ വരണ്ട എന്നും സ്റ്റോപ്പ്‌ ഇല്ലത്ത സ്ഥലത്തു നിർത്താൻ കഴിയില്ല എന്നും, നീ പറ്റുന്നത് ചെയ്തോ എന്നുമൊക്കെ പറഞ്ഞു കൊണ്ട് വളരെ മോശമായി സംസാരിക്കുകയും, വേഗത്തിൽ വാഹനമോടിക്കുകയും അതിനിടയിൽ കൈ കാണിക്കുന്നവരെ ഒന്നും കയറ്റുകയും ചെയ്യാതെ കല്പറ്റ എത്തുകയും ചെയ്തു.
സർ, സാദാരണക്കാർക്ക് ഉപയോഗിക്കുവാൻ വേണ്ടി തന്നെ ആണോ ഈ ksrtc ബസ്സുകൾ നിരത്തിലോടുന്നത് എന്ന് സംശയം തോന്നുകയാണ്… രാത്രി സമയങ്ങളിൽ ഞങ്ങളെ പോലെയുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ള നിരവധി ആളുകൾ ksrtc ബസ്സുളെ ആശ്രയിക്കുന്നുണ്ട്, അവരോടൊക്കെ എന്ത് ഉത്തരവാദിത്തമാണ് ഇത്തരം ബസ്സ് ഡ്രൈവർ/കണ്ടക്ടർമാർക്ക് ഉള്ളത്. മാന്യമായി സംസാരിക്കുന്ന ksrtc ജീവനക്കാർ വളെരെ കുറച്ച് മാത്രമേ ഉണ്ടാവുകയുള്ളൂ, പലപ്പോഴും പല സ്ഥലങ്ങളിലും പൊതുജനങ്ങൾ ഇവരെ പോലുള്ളവരെ സഹിച്ചു കൊണ്ടാണ് യാത്ര ചെയ്യുന്നത്.
ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രീ. ഗണേഷ് കുമാർ പല വേദികളിലും, സമൂഹ മാധ്യമങ്ങളിലും ksrtc യിൽ നിന്നും നമുക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചു പറയുന്നത് കേട്ടിട്ടുണ്ട്, അതിൽ പ്രധാനമായും രാത്രി സമയങ്ങളിലെ സ്ത്രീ സുരക്ഷയെ അനുകൂലിച്ചു കൊണ്ടായിരുന്നു ഇതിൽ എവിടെയാണ് സാർ സുരക്ഷ അദ്ദേഹം ബസ്സ് നിർത്തിയില്ലെങ്കിൽ രണ്ട് സ്ത്രീകൾ ആ സമയത്ത് ഒറ്റപ്പെടുമായിരുന്നു, ഡ്രൈവർമാർ പറയുന്ന നിയമങ്ങൾക്ക് അനുസരിച് ആണോ ഞങ്ങൾ യാത്ര ചെയ്യേണ്ടത്…,?

പ്രിയ @Sujeeshnanan_Ag

കെ.എസ്.ആർ.ടി.സി അധികാരികൾ നിങ്ങളുടെ പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ സംഭവത്തിൽ, പ്രത്യേകിച്ച് രാത്രിയിൽ, യാത്രക്കാരോട് വ്യക്തമായ ആശങ്കയും പെരുമാറ്റക്കുറവും ഉണ്ട്, ഇത് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്നു.

ഈ വിഷയത്തിൽ നടപടിയെടുക്കാൻ, നിങ്ങൾക്ക് കെ.എസ്.ആർ.ടി.സി കസ്റ്റമർ കെയറുമായി ബന്ധപ്പെടാം. 18005994011, 9447071021 എന്നീ ഹെൽപ്പ്‌ലൈൻ നമ്പറിലോ rsnksrtc@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ പരാതി പോർട്ടൽ വഴിയോ നിങ്ങൾക്ക് പരാതിപ്പെടാം. കേരള സർക്കാരിന്റെ “മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെൽ (CMPGRC)” വഴി ഗതാഗത വകുപ്പിലോ മോട്ടോർ വാഹന വകുപ്പ് കേരള പോർട്ടലിലോ നിങ്ങൾക്ക് പരാതിപ്പെടാം.

നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ സഹായം ആവശ്യമുണ്ടോ? ദയവായി മറുപടി നൽകുക.